പ്രളയത്തിന് കാരണം കേരളത്തിലെ സ്ത്രീകളുടെ വിവാഹമോചനം!

പ്രളയമുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും അതുണ്ടാകാനുള്ള കാരണങ്ങള്‍ തേടിയുളള ചര്‍ച്ചകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോഴും സജീവമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനം മുതല്‍ ബീഫ് കഴിക്കുന്നതുവരെ പ്രളയത്തിനു കാരണങ്ങളായി പറയുന്നവരുണ്ട്. കേരളം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരും കേരളത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് യാതൊന്നും അറിയാത്തവരുമാണ് ഇത്തരക്കാരില്‍ ഏറെയും.
എന്നാല്‍ മുന്‍പുണ്ടായിരുന്ന കാരണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് സുരേഷ്77820776 എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ കണ്ടുപിടിത്തം. വിവാഹമോചനം നേടുന്ന ഏറ്റവുമധികം സ്ത്രീകള്‍ കേരളത്തിലാണ് അതും പ്രളയത്തിന് കാരണമായി എന്നാണ് സുരേഷിന്റെ വാദം. വസ്തുതാപരമായി നോക്കിയാല്‍ 2017ലെ കണക്കനുസരിച്ച് ഏറ്റവുമധികം വിവാഹമോചനം നേടിയവര്‍ മിസോറാമിലും 2018ല്‍ ഉത്തര്‍പ്രദേശിലുമാണെന്നിരിക്കെയാണ് സുരേഷ് ഇത്തരത്തിലൊരു ചിന്ത ട്വിറ്ററില്‍ പങ്കുവെച്ചത്. ചുരുക്കിപറഞ്ഞാല്‍ മനസ്സില്‍ തോന്നുന്ന എന്തുകാരണവും കേരളത്തിലെ പ്രളയത്തിന് കാരണമാണെന്ന് ഇത്തരക്കാര്‍ പടച്ചുവിടുന്നു.
ഇയാള്‍ക്കെതിരെയുള്ള രോഷം സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. മണ്ടത്തരമെന്ന് പുച്ഛിച്ച് തള്ളിയാല്‍ പോലും ഏതൊരു പ്രശ്‌നവും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഇത്തരക്കാരുടെ പ്രവണതയും തള്ളിക്കളയാനാകില്ല എന്നും അഭിപ്രായമുയരുന്നുണ്ട്. അതേസമയം എത്തവണത്തേയും പോലെ മലയാളികള്‍ ഈ പരാമര്‍ശം പുച്ഛിച്ച് തള്ളിയിട്ടുമുണ്ട്. സുരേഷിന്റെ പോസ്റ്റിന് താഴെ മലയാളികള്‍ പൊങ്കാല ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here