ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്; നിര്‍ണായക കമ്മിറ്റികള്‍ക്ക് രൂപം നല്‍കി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികള്‍ ശനിയാഴ്ച രൂപീകരിച്ചു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് ഒമ്പതംഗ കോര്‍ കമ്മിറ്റിയും, പ്രകടന പത്രിക രൂപം നല്‍കാനായി 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ 13 അംഗ പബ്ലിസിറ്റി കമ്മിറ്റി എന്നിവയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപം നല്‍കിയത്. എ.കെ. ആന്റണിയും കെ.സി വേണുഗോപാലും ഉള്‍പ്പെടുന്നതാണ് ഒമ്പതംഗ കോര്‍കമ്മിറ്റി.
ഗുലാം നബി ആസാദ്, പി. ചിദംബരം, അശോക് ഹെക്ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് ഒമ്പതംഗ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ശശി തരൂര്‍ ഉള്‍പ്പെടുന്നതാണ് പ്രകടന പത്രിക തയ്യാറാക്കുള്ള കമ്മിറ്റി. പ്രചാരണ പരിപാടികള്‍ നിശ്ചയിക്കാനുള്ള കമ്മിറ്റിയില്‍ വി.ഡി സതീശനും ഉള്‍പ്പെടുന്നു.
Congress President Rahul Gandhi constitutes a 9-member Core Group Committee, including P Chidambaram, GN Azad & Mallikarjun Kharge, a 19-member Manifesto Committee including Salman Khurshid & Shashi Tharoor & 13 member Publicity Committee for the upcoming 2019 Lok Sabha Elections pic.twitter.com/zv3OgcTsZ4
— ANI (@ANI) August 25, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here