കൊല്ലത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു

കൊല്ലം ഇരവിപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. പവിത്രം നഗറിൽ രാജു ആണ് മരിച്ചത്. മദ്യപിച്ചെത്തിയത് അച്ഛൻ ചോദ്യം ചെയ്തതാണ് മകൻ അശ്വിനെ പ്രകോപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ അച്ഛനെയും അമ്മയെയും കമ്പികൊണ്ട് അടിക്കുകയായിരുന്നു അശ്വിൻ.
ചോരവാർന്ന് കിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പോലീസിൽ വിവരമറിയിച്ചതും നാട്ടുകാർ തന്നെയാണ്. അശ്വിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here