മലയാളികളെ അപമാനിച്ചു; അര്‍ണബ് ഗോസ്വാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്ലിക് ടിവി മാനേജിംഗ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യയിലെ ഏറ്റവും നാണംകെട്ട ജനത എന്ന് കേരളീയരെ അര്‍ണബ് വിശേഷിപ്പിച്ചതിനെതിരെയാണ് മലയാളികള്‍ ശക്തമായി പ്രതിഷേധിക്കുന്നത്.
അര്‍ണബ് കേരളത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മലയാളികള്‍ റിപ്പബ്ലിക്കന്‍ ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണബിന്റെ പേജിലും പ്രതിഷേധം അറിയിക്കുകയാണ്. അര്‍ണബിനെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അര്‍മബിന്റെ സര്‍ട്ടിഫിക്കറ്റ് കേരളത്തിന് ആവശ്യമില്ലെന്നും ബിജെപിക്ക് വേണ്ടി കുഴലൂതുകയാണ് അര്‍ണബിന്റെ ജോലിയെന്നും സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ കുറ്റപ്പെടുത്തുന്നു.
ഞാന്‍ കണ്ട എക്കാലത്തേയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍. രാജ്യദ്രോഹമനോഭാവം ഉള്ളവരാണ് ഇത്തരം പ്രചാരണത്തിന് പിന്നില്‍. വ്യാജപ്രചാരണം നടത്തുന്നതിന് കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനും പണം ലഭിക്കുന്നുണ്ടോ എന്നും ചര്‍ച്ചയില്‍ അര്‍ണാബ് ചോദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here