Advertisement

800 മീറ്റര്‍ ഓട്ടത്തില്‍ ‘ഒരു ഇന്ത്യന്‍ അപാരത’; മന്‍ജിതിന് സ്വര്‍ണം, ജിന്‍സണു വെള്ളി

August 28, 2018
0 minutes Read

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ കരസ്ഥമാക്കി. മന്‍ജിത് സിംഗ് സ്വര്‍ണത്തിലേക്ക് കുതിച്ചപ്പോള്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളി സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഒന്‍പതായി. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ മെഡലാണ് ഇന്ന് നേടിയത്. ഒന്‍പത് സ്വര്‍ണ്ണം, 17 വെള്ളി, 21 വെങ്കലം എന്നിങ്ങനെ ഇന്ത്യയുടെ മെഡല്‍ നേട്ടം 47 ആയി. മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താമ് നിലവില്‍ ഇന്ത്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top