സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മിസൈല്‍ സഖ്യസേന തകര്‍ത്തു

ജിദ്ദ: സൗദിയിലെ നജ്റാന് നേരെ യമനിലെ ഹൂതി ഭീകരവാദികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തതായി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം, ആളപായമില്ല. യമനിലെ ഇമ്രാന് പ്രവിശ്യയില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്നും ഇറാന്റെ പിന്തുണയോടെയാണ് ഹൂതികള്‍ ആക്രമണം തുടരുന്നതെന്നും അല്‍ മാലികി കുറ്റപ്പെടുത്തി. നജ്റാനിലെ സാധാരണക്കാരായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ജിസാന്‍ നേരെയും മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ് പിന്തുണയോടെ ഹൂതികള്‍ ഇതുവരെ 183 മിസൈല്‍ ആക്രമണങ്ങള്‍ സൗദിക്ക് നേരെ നടത്തിയിട്ടുണ്ട്.
അതേസമയം യമനില്‍ അറബ് സഖ്യസേന മനുഷ്യാവകാശലംഘനം നടത്തുന്നുവെന്ന യു.എന്‍ റിപ്പോര്‍ട്ട് പ്രതിഷേധാര്‍ഹമെന്ന് തുര്‍ക്കി അല്‍ മാലികി പറഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. ഇത്് പുനപ്പരിശോധിക്കാന്‍ നിയമ വകുപ്പിന് അയച്ചതായും അദ്ദേഹം അറിയിച്ചു. ഹൂതികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് നേരെ യു.എന്‍ കണ്ണടയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here