പി വി സിന്ധുവിന് തോല്‍വി

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ചൈനീസ് തായ്‌പേയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തായ് സൂയിങിനോട് തോറ്റത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും എതിരാളിക്ക് മേല്‍ മേധാവിത്വം സ്ഥാപിക്കാന്‍ സിന്ധുവിന് സാധിച്ചില്ല. സ്‌കോര്‍ 13-21, 16-21. ഫൈനലില്‍ അടിയറവു പറഞ്ഞെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കിയാണ് ജക്കാര്‍ത്തയില്‍ നിന്ന് സിന്ധു മടങ്ങുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ എത്തുന്നത്.
തുടര്‍ച്ചയായി ഫൈനലുകളില്‍ തോല്‍ക്കുന്നെന്ന വിമര്‍ശനത്തെ മറികടക്കാന്‍ ഉറച്ചായിരുന്നു സിന്ധു ഫൈനലിന് ഇറങ്ങിയത്. ഒളിംപിക്‌സിലും ലോക ബാഡ്മിന്റണ്‍ ഫൈനലിലും അടക്കം ഇത് അഞ്ചാം തവണയാണ് പ്രധാനപ്പെട്ട ഫൈനലുകളില്‍ സിന്ധു തോല്‍ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here