Advertisement

ഏഷ്യന്‍ ഗെയിംസ്; അമ്പെയ്ത്തില്‍ പുരുഷ, വനിത ടീമുകള്‍ക്ക് വെള്ളി

August 28, 2018
3 minutes Read

ദക്ഷിണ കൊറിയയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഇന്ത്യ വീണു. ഇന്ത്യയുടെ പുരുഷ, വനിത ടീമുകള്‍ അമ്പെയ്ത്ത് കോമ്പൗണ്ട് മത്സരത്തിന്റെ ഫൈനലില്‍ പൊരുതി തോറ്റത് ദക്ഷിണ കൊറിയയോട്. ആദ്യം നടന്ന വനിതകളുടെ ഫൈനല്‍ മത്സരത്തില്‍ 231-228 സ്‌കോറിനാണ് ഇന്ത്യന്‍ ടീം തോല്‍വി സമ്മതിച്ചത്.

എന്നാല്‍, പുരുഷന്‍മാരുടെ മത്സരത്തില്‍ സ്വര്‍ണ നേടത്തോട് ഏറെ അടുത്ത ശേഷമാണ് ഇന്ത്യയുടെ പോരാളികള്‍ തോല്‍വി സമ്മതിച്ചത്. അവസാന റൗണ്ട് വരെ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു. 229-229 എന്ന സ്‌കോറില്‍ സമനിലയില്‍ കലാശിച്ചതോടെ വിജയിയെ തേടി മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ട് 29-29 എന്ന പോയിന്റില്‍ സമനിലയില്‍ തന്നെ കലാശിച്ചു. ഒടുവില്‍ ഏറ്റവും കൂടുതല്‍ തവണ 10s ( മാക്‌സിമം പോയിന്റ്) സ്വന്തമാക്കിയ കൊറിയ സ്വര്‍ണ്ണ മെഡലിന് അര്‍ഹരായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top