ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനൊന്നായി. ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗ് സ്വര്‍ണം നേടിയതിനു പിന്നാലെയാണ് ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണ നേട്ടവും. ഹെപ്റ്റാത്തലണില്‍ 21-കാരിയായ സ്വപ്‌ന ബര്‍മനാണ് ഇന്ത്യയ്ക്ക് വേണ്ടി 11-ാം സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഹെപ്റ്റാത്തണില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. 6026 പോയിന്റുമായാണ് സ്വപ്‌നയുടെ ചരിത്ര സ്വര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 54 ആയി. 11 സ്വര്‍ണം, 20 വെള്ളി, 23 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ ജക്കാര്‍ത്തയിലെ മെഡല്‍ നേട്ടം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here