ഡോം ഖത്തര്‍ ‘മല്‍ഹാര്‍ സീസണ്‍ 2’ ജൂണില്‍ ദോഹയില്‍ അരങ്ങേറും

ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം(ഡോം ഖത്തര്‍ )മല്‍ഹാര്‍ സീസണ്‍ 2 സംഘടിപ്പിക്കുന്നു.
മലപ്പുറം പിറവി ദിനത്തോട് അനുബന്ധിച്ച് അടുത്ത മാസം സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷരീഫ്, ഗായിക ശൈഖ അബ്ദുല്ല എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. (malhar 2025 qatar)
‘മല്‍ഹാര്‍ 2025 ദി മലപ്പുറം ഹാര്‍മണി’ എന്ന പേരിലുള്ള പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും പ്രമുഖ മോട്ടിവേറ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. വ്‌ലോഗര്‍ ഫൈസല്‍ മാഷ് കോട്ടക്കല്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.
Read Also: ജോര്‍ജ് ബുഷിന് ശേഷം ഖത്തര്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ്
സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ സഫാരി,വൈസ് ചെയര്‍മാന്‍ ഹംസ അല്‍ സുവൈദി, രാജേഷ് മേനോന്‍, അഷ്‌റഫ് പി.ടി എന്നിവരും ചീഫ് പാട്രണ്‍ അച്ചു ഉള്ളാട്ടില്‍,പാട്രണ്‍മാരായി ആസാദ് സീ ഷോര്‍,കരീം ടീ ടൈം, ഡോക്ടര്‍ അമാനുള്ള വടക്കാങ്ങര,അന്‍വര്‍ വാണിയമ്പലം എന്നിവരെ തെരഞ്ഞെടുത്തു.
പ്രോഗ്രാം ചെയര്‍മാന്‍ ഉസ്മാന്‍ കല്ലന്‍, വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ ഷഫീഖ് താപ്പി,അമീന്‍ അന്നാര, അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, ജനറല്‍ കണ്‍വീനര്‍ മൂസ താനൂര്‍, കണ്‍വീനര്‍ സൗമ്യ പ്രദീപ്, യൂസുഫ് പഞ്ചിലി,നിസാര്‍ താനൂര്‍, ഫിനാന്‍സ് ഡയറക്ടര്‍ ബിജേഷ് കൈപ്പട, ഹോസ്പിറ്റാലിറ്റി ചെയര്‍മാന്‍ മഷൂദ് തിരുത്തിയാട്, ജനറല്‍ കണ്‍വീനര്‍ പ്രീതി ശ്രീധര്‍, പ്രോഗ്രാം ഡയറക്ടര്‍ അബി ചുങ്കത്തറ,ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ത്വയ്യിബ്,കണ്‍വീനര്‍ ഷംല ജഹ്ഫര്‍, സുരേഷ് ബാബു,മുഹ്‌സിന സമീല്‍,മീഡിയ ചെയര്‍മാന്‍ രാഹുല്‍ ശങ്കര്‍ ജനറല്‍ കണ്‍വീനര്‍ നൗഫല്‍ കട്ടുപ്പാറ,വളണ്ടിയര്‍ ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് തിരൂര്‍, ജനറല്‍ കണ്‍വീനര്‍ നബ്ഷ മുജീബ്, പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് തിരൂരങ്ങാടി,ജനറല്‍ കണ്‍വീനര്‍ നിയാസ് പുളിക്കല്‍, ഫിനാന്‍സ് ചെയര്‍മാന്‍ സിദ്ധീഖ് വാഴക്കാട്,ജനറല്‍ കണ്‍വീനര്‍ സിദ്ധീഖ് ചെറുവല്ലൂര്‍,ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ സലീം റോസ് ജനറല്‍ കണ്‍വീനര്‍ ഉണ്ണിമോയിന്‍ എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ഫിലിപ്പ് മമ്പാടിനുള്ള ഉപഹാരം ഡോം പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ കൈമാറി. വ്‌ലോഗര്‍ ഫൈസല്‍ കോട്ടക്കലിനുള്ള ഉപഹാരം ചീഫ് അഡൈ്വസര്‍ മഷൂദ് തിരുത്തിയാട് കൈമാറി. .അമീന്‍ അന്നാര, അബി ചുങ്കത്തറ, ഷംല ജഹ്ഫര്‍,നബ്ഷ മുജീബ്, കെ കെ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രദേശിക സംഘടനാ നേതാക്കളും, ഡോം ഖത്തര്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ അദ്ധ്യക്ഷനായിരുന്നു .ട്രഷറര്‍ ബിജേഷ് കൈപ്പട നന്ദി പറഞ്ഞു.
Story Highlights : malhar 2025 qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here