‘വാടകയ്ക്ക്’ ഒരു ബോയ് ഫ്രണ്ട് നൽകി ‘റെന്റ് എ ബോയ്ഫ്രണ്ട്’ ആപ്പ് !

ടിൻഡർ എന്ന ആപ്ലിക്കേഷന്റെ വരവോടെ പ്രണയിക്കാൻ ഒരാളെ കണ്ടെത്തുക എന്നത് ഒരു പ്രശ്‌നമല്ലാതെയായി മാറി. വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റ് നോക്കുന്നതുപോലെയാണ് പ്രണയിക്കാനായി ടിൻഡർ എന്ന സൈറ്റും നോക്കുന്നതും. എന്നാൽ ഇപ്പോൾ ‘വാടകയ്ക്കും’ ബോയ് ഫ്രണ്ടിനെ ലഭിക്കും; ‘റെന്റ് എ ബോയ് ഫ്രണ്ട്’ എന്ന ആപ്പിലൂടെ !
ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം തുറന്നു പറയാൻ ഒരാൾ, അതുമല്ലെങ്കിൽ നിങ്ങളുടെ ഡിപ്രഷൻ അകറ്റാൻ ഒരു കൂട്ട്….ഇതൊക്കെയാണ് ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആപ്പിന് രൂപം നൽകിയ 29 കാരനായ കൗശൽ പ്രകാശ് പറയുന്നു.
ആപ്പിലൂടെ വാടകയ്ക്ക് ബോയ് ഫ്രണ്ടിനെ മാത്രമല്ല ലഭിക്കുക, മറിച്ച് വിഷമങ്ങൾ പറയാൻ ‘പ്രൊഫഷനലുകളെയും’ ലഭിക്കും. ഇതിനായി ആപ്പിൽ ഒരു ടോൾ ഫ്രീ നമ്പറുണ്ട്.
വാടകയ്ക്ക് ബോയ് ഫ്രണ്ടിനെ ലഭിക്കാൻ ആദ്യം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ശേഷം നിങ്ങൾക്ക് നിരവധി വേരിഫൈഡ് പ്രൊഫൈലുകൾ കാണാൻ സാധിക്കും. ഇക്കൂട്ടത്തിൽ മോഡലുകളും, സെലിബ്രിറ്റികളും അടക്കം സാധാരണക്കാർ വരെയുണ്ടാകും. കൂടത്തിൽ ഇഷ്ടപ്പെട്ട വ്യക്തിയുടെ പ്രൊഫൈൽ ലൈക്ക് ചെയ്യുക. അവിടെ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സ്ഥലവും ആക്ടിവിറ്റിയും തെരഞ്ഞെടുക്കാം.
ഇത്തരത്തിൽ ബോയ് ഫ്രണ്ടായി പോകുന്നവർക്ക് പ്രതിഫലവും ലഭിക്കുമെന്ന് വെബ്‌സൈറ്റിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here