നടന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ടി റാമ റാവുവിന്റെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. തെലങ്കാനയില്‍ വച്ചാണ് അപകടം ഉണ്ടായത്. 61വയസ്സായിരുന്നു. മുന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. തെലുങ്കുദേശം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറാണ്. ഇന്ന് പുലര്‍ച്ചെ 6.30ന് ഹൈദ്രാബാദിന് സമീപം നല്‍ഗോഡയില്‍ വച്ചാണ് അപകടം സംഭവിച്ചത്. നല്ലൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി വരികയായിരുന്നു. നന്ദമുരി തന്നെയാണ് വാഹനം ഓടിച്ചിരുന്നത്.
അമിത വേഗതയില്‍ ആയിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒമ്പത് മണിയ്ക്കുള്ള വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അമിത വേഗതയില്‍ വരികയായിരുന്നു.അപകടം നടക്കുമ്പോള്‍ വാഹനം 150കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നെന്ന് പോലീസ് പറയുന്നു. നന്ദമുരിയുടെ കാറ് മറ്റൊരുകാറിലും ഇടിച്ചിരുന്നു. ഈ കാറിലുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്കും നെഞ്ചിനും സാപമായി പരിക്കേറ്റ നന്ദമുരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിതാവ് എന്‍ടി റാമറാവു 1980ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു നന്ദമുരി. 2009ല്‍ ഇളയമകന്‍ ജൂനിയര്‍ എന്‍ടിആര്‍ അപകടത്തില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. 2014ഇദ്ദേഹത്തിന്റെ മൂത്തമകന്‍ നന്ദമുരി ജാനകിറാം അപകടത്തില്‍ മരിച്ചിരുന്നു.
nandamuri harikrishna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here