Advertisement

നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും

August 29, 2018
1 minute Read
airport

പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും.നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സർവ്വീസ്. വിമാനത്താവളം അടച്ചതിന് പിന്നാലെ കൊച്ചി നേവല്‍ ബെയ്സില്‍ നിന്നായിരുന്നു വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇന്ന് ഇന്നോടെ അവസാനിക്കും.എല്ലാ അറ്റകുറ്റപ്പണിയും പൂർത്തിയായെന്ന് സിയാൽ അധികൃതർ അറിയിച്ചു. തകര്‍ന്ന ചുറ്റുമതില്‍ പുനര്‍നിര്‍മ്മിച്ചു.മൂന്ന് ടെർമിനൽ കെട്ടിടങ്ങളും ഏപ്രൺ ലോഞ്ചുകളും റൺവേയും പൂര്‍ണ്ണമായും ശുചീകരിച്ചു.
ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് തുടങ്ങുക. എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്‍ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങൾ തിങ്കളാഴ്ച തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top