സ്ക്കൂളുകള്‍ ഇന്ന് തുറക്കും

പ്രളത്തിനും ഓണാവധിക്കും ശേഷം സ്കൂളുകള്‍ ഇന്ന് തുറക്കും. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ത്ത് നാളെ മുതല്‍ ഇവ വിതരണം ചെയ്ത് തുടങ്ങും. പ്രളയബാധിത മേഖലകളിലെ സ്കൂളുകളിലും ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകളിലും ശുചീകരണം ഏകദേശം പൂര്‍ത്തിയായി. ഇപ്പോഴും ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകള്‍ ഇന്ന് തുറക്കില്ല. ആലപ്പുഴയിൽ കുട്ടനാട്, അമ്പലപ്പുഴ ,ചേർത്തല താലൂക്കുകളിൽ പ്രൊഫഷണൽ കോളേജ് അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഒന്നായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.
ആലപ്പുഴയില്‍ 216ഉം, പത്തനംതിട്ടയില്‍ 10ഉം മലപ്പുറത്ത് രണ്ടും കോട്ടയത്ത് ഒന്നും എറണാകുളത്തും തൃശ്ശൂരും ഏഴ് വീതം സ്ക്കൂളുകളുമാണ് ഇന്ന് തുറക്കാത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here