പീഡനക്കേസില്‍ മാര്‍. ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തില്‍; മൊഴി തെറ്റാണെന്ന് പോലീസ്
കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ച ദിവസം താന്‍ കുറുവിലങ്ങാട് മഠത്തില്‍ ഉണ്ടായിരുന്നില്ലെന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു. അതേ ദിവസം, തൊടുപുഴയില്‍ ആയിരുന്നെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് പോലീസ് കണ്ടെത്തി.
2014 മെയ് അഞ്ചിന് തൊടുപുഴയിലെ മഠത്തില്‍ ആയിരുന്നുവെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. തൊടുപുഴ മഠത്തിലെ രേഖകള്‍ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല. രേഖകള്‍ പോലീസ് പിടിച്ചെടുത്തു.
മാത്രമല്ല, ബിഷപ്പിന്റെ മൊഴിക്ക് വിപരീതമായി ഡ്രൈവറും മൊഴി നല്‍കിയിരുന്നു. പീഡനം നടന്ന മെയ് 5 ന് കുറുവിലങ്ങാട്ടെ മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായാണ് ഡ്രൈവര്‍ നാസര്‍ നേരത്തെ മൊഴി നല്‍കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here