അൽ അൻസാരി എക്‌സ്‌ചേഞ്ച് റിവാർഡ്-സമ്മർ പ്രമോഷൻ; ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം സ്വന്തമാക്കിയത് യുഎഇയിലെ വീട്ടുജോലിക്കാരി

അൽ അൻസാരി എക്‌സ്‌ചേഞ്ച് റിവാർഡ്‌സ്-സമ്മർ പ്രമോഷൻ നറുക്കെടുപ്പ് നടന്നു. ഫിലിപ്പീൻസ് സ്വദേശിയായ ജിന റേലുയോ സോറിയാനോയ്ക്കാണ് ഗ്രാൻഡ് പ്രൈസായ ഒരു മില്യൺ ദിർഹം ലഭിച്ചത്. ദുബായിലെ മെട്രോപൊളിറ്റൻ ഹോട്ടലിൽവെച്ചായിരുന്നു നറുക്കെടുപ്പ്. നറുക്കെടുപ്പിൽ മെഴ്‌സിഡിസ് ബെൻസ് ലഭിച്ച വ്യക്തിയുടേയും, 10,000 ദിർഹം ലഭിക്കുന്ന ഒമ്പത് പേരുടേയും പേരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പത്ത് വർഷമായി യുഎഇയിൽ വീട്ടുജോലിക്കാരിയായി ജോലിനോക്കുകയായിരുന്നു ഗ്രാൻഡ് പ്രൈസിനർഹയായ ഫിലിപ്പീൻസ് സ്വദേശി ജിന. അൽ അൻസാരി എക്‌സ്‌ചേഞ്ച് വഴി ഫിലിപ്പീൻസിലെ കുടുംബത്തിന് 1,695 രൂപ ട്രാൻസഫർ ചെയ്തിരുന്നു. ഇത്തരത്തിൽ പണമിടപാട് നടത്തിയവരിൽ നിന്നും നറുക്കെടുത്തവർക്കാണ് സമ്മാനം. ഒമ്പത് പേരെയാണ് ഇത്തരത്തിൽ നറുക്കെടുത്തത്. ഇതിൽ ഗ്രാൻഡ് പ്രൈസായ ഒരു മില്യൺ ദിർഹമാണ് ജിനയ്ക്ക് ലഭിച്ചത്. ബാക്കിയുള്ളവർക്ക് 10,000 ദിർഹവും.
തങ്ങളുടെ അഞ്ചാമത്തെ കോടിപതിയായ ജിനയ്ക്ക് അഭിനന്ദം അറിയിക്കുന്നുവെന്ന് അൽ അൻസാരി പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെ അൽ അൻസാരി ജനറൽ മാനേജർ റാഷിദ് അലി അൽ അൻസാരി പറഞ്ഞു. ജിനയുടെയും കുടുംബത്തിന്റേയും ജീവിത1`ത്തിൽ ഈ പണം നല്ല മാറ്റങ്ങൾക്ക് കാരണമാകട്ടെയെന്ന് ആശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രോ പുറത്തിറങ്ങി ആദ്യ വർഷം തന്നെ ലഭിച്ച എൻട്രികളുടെ എണ്ണം കണ്ട് അത്യധികം സന്തോഷമായെന്നും ഉപഭോക്താക്കളുടെ ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും റാഷിദ് അലി പറയുന്നു.
അൽ അൻസാരിയുടെ ഈ വർഷത്തെ കോടിപതിയായത് തന്നെ ഞെട്ടിച്ചുവെന്നും ഈ പണം തന്റെ ജീവിതം മെച്ചപ്പെടുത്തുമെന്നും തന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ സഹായിക്കുമെന്നും ഗ്രാൻഡ് പ്രൈസ് വിജയി ജിന പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here