Advertisement

കറാന്‍ രക്ഷകനായി; ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് 246 റണ്‍സ്

August 31, 2018
0 minutes Read

തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ സാം കറാന്‍ കരകയറ്റി. 86 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 246 ലേക്ക് എത്തിയത് കറാന്റെ ഇന്നിംഗ്‌സ് കരുത്തിലാണ്. 136 പന്തുകളില്‍ നിന്ന് 76 റണ്‍സാണ് കറാന്റെ സംഭാവന. 40 റണ്‍സ് നേടിയ മോയിന്‍ അലി കറാന് പിന്തുണ നല്‍കി.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകളും ഇഷാന്ത്, ഷമി, ആര്‍. അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 246 റണ്‍സ് പിന്തുടരുന്ന ഇന്ത്യ ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 11 റണ്‍സ് നേടിയ ലോകേഷ് രാഹുലും മൂന്ന് റണ്‍സുമായി ശിഖര്‍ ധവാനുമാണ് ക്രീസില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top