Advertisement

ഗുലാം നബി ആസാദ് ഇന്ന് കേരളത്തിൽ

August 31, 2018
0 minutes Read
ghulam nabi azad

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും ദുരിതബാധിതരെ നേരിൽ കാണുന്നതിനുമായി രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇന്ന് കേരളത്തിലെത്തും. രാവിലെ 11 .20 ന് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം 11.45 ന് കീഴ്മാട് കുട്ടമശ്ശേരി സർക്കാർ സ്‌കൂൾ സന്ദർശിക്കും. തുടർന്ന് ആലുവ പാലസിൽ വിശ്രമിച്ച ശേഷം മൂന്ന് മണിക്ക് കുന്നുകരയിൽ പള്ളിമേട തകർന്ന സ്ഥലവും ഇതിനു സമീപം തകർന്ന വീടുകളും സന്ദർശിക്കും. വൈകിട്ട് അഞ്ച് മണിയോടെ ചേന്ദമംഗലം കുറുമ്പത്തുരുത്തിൽ തകർന്ന വീടുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദർശിച്ച ശേഷം എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങും.

നാളെ (ശനിയാഴ്ച) രാവിലെ എട്ടരയ്ക്ക് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് തിരിയ്ക്കും. പതിനൊന്നരയ്ക്ക് മലപ്പുറം കൊണ്ടോട്ടിയിൽ ചെറുകാവിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മലപ്പുറം ഉറുങ്ങാട്ടറിയിൽ സന്ദർശനം നടത്തിയ ശേഷം വൈകിട്ട് മൂന്ന് മണിക്ക് നിലമ്പൂരിലെ ചാലിയാറിൽ ദുരിതബാധിതരെ നേരിൽ കാണും. ഞായറാഴ്ച രാവിലെ 8. 40 ന് ബംഗളൂരു വഴി ദില്ലിക്ക് മടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top