പാർവതിയുടെ ആദ്യ പോലീസ് വേഷം, ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’,ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ‘ ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
രാവിലെ 11 മണി കഴിഞ്ഞ് 11 മിനിറ്റ്11 സെക്കൻഡ് ഉള്ളപ്പോഴാണ് 11 ഐക്കൺസ് പോസ്റ്റർ റിലീസ് ചെയ്തത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് ഒരു പുതിയ ബാനർ കൂടി എത്തുകയാണ്. ബാനറിന്റെ പേരിലെ പുതുമ പോലെ തന്നെ വ്യത്യസ്തതയാർന്ന ചിത്രമായിരിക്കും ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ഒരു ബിഗ് ബഡ്ജറ്റ് സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവർക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ കൂടി അണിചേരും. ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകും.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ‘ലോക’ എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും രേഖാചിത്രം എന്ന സിനിമക്ക് ശേഷം അപ്പു പ്രഭാകർ ക്യാമറയും മുജീബ് മജീദ്( കിഷ്ക്കിന്ധാ കാണ്ഡം,കളങ്കാവൽ )സംഗീതവും നിർവഹിക്കുന്നു.
ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – മനോജ് കുമാർ പി. പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി, ലൈൻ പ്രൊഡ്യൂസർ – ദീപക്. ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. കലാസംവിധാനം മകേഷ് മോഹനൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. മേക്കപ്പ് അമൽ ചന്ദ്രൻ. ആക്ഷൻ – കലൈ കിംഗ്‌സൺ. വസ്ത്രാലങ്കാരം – സമീറ സനീഷ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പി ആർ – ടാഗ് 360 ഡിഗ്രി. സ്റ്റിൽസ് രോഹിത് കെ എസ്. പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനുകൾ കോട്ടയം, എറണാകുളം.
Story Highlights :Parvathy’s first police role, ‘Prathama Dhrishtya Kuttkar’, title poster released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here