വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കാന്‍ നിയമപരമായി സാധിക്കില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ചുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കാനും കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ആവശ്യങ്ങളുമായി വരുന്ന ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രളയക്കെടുതി മൂലം കഷ്ടപ്പെടുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ നിയമതടസമുണ്ടെന്ന കേന്ദ്ര നിലപാടിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Top