പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുത്; പിടിമുറുക്കി ദേശീയ ഹരിത ട്രിബ്യൂണല്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതി ലോല മേഖലകളില്‍ ഒരു കാരണവശാലും മാറ്റങ്ങള്‍ വരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ണായകമായ ഈ നിര്‍ദേശം.
കസ്തൂരിരംഗന്‍ കരട് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രിബ്യൂണലിന്റെ മുന്നറിയിപ്പ്.
പരിസ്ഥിതി ലോല മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുത്. 2017 ലെ കരട് വിജ്ഞാപനത്തില്‍ നിന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കരുത്. ട്രിബ്യൂണലിന്റെ അനുമതി ലഭിക്കാതെ കരടില്‍ മാറ്റങ്ങള്‍ വരുത്തരുത്. അന്തിമ വിജ്ഞാപനം പുറത്തിറങ്ങും വരെ പാരിസ്ഥിതിക അനുമതി നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ട്രിബ്യൂണലിന്റെ ഉത്തരവിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here