സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്; പ്രാധാന്യമില്ലാത്ത പദ്ധതികൾ മാറ്റിവയ്ക്കും : തോമസ് ഐസക്ക്

സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക് നീങ്ങുന്നു. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികൾ മാറ്റിവയ്ക്കുമെന്നും നിയമനങ്ങൾ നിയന്ത്രണം കൊണ്ടുവരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എന്നാൽ ആശുപത്രിയിലേക്കും സ്‌കൂളുകളിലേക്കും നിയമനം നടത്തും.
പുനർ നിമാർണത്തിൻറെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കമുണ്ടാകും. ഏതൊക്കെ പദ്ധതികൾ മാറ്റിവയ്ക്കാമെന്ന് അതതു വകുപ്പുകൾ പരിശോധിക്കണം. പുതിയ കാറുകൾ വാങ്ങുന്നതിനും നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പ് മേധാവകൾക്ക് മാത്രം പുതിയ കാറുകൾ വാങ്ങാം. മറ്റ് ആവശ്യങ്ങൾക്ക് കാറുകൾ വാടകയ്‌ക്കെടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കിഫ്ബി പണവും കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ജിെസ്ടി വരുമാനം കുറയുമെന്നും വരുമാനം 20 ശതമാനം കടക്കുമെന്ന് പറഞ്ഞത് നടക്കില്ലെന്നും വരുമാനം 14 ശതമാനം മാത്രം കടന്നാലെ സെസ് പിരിക്കുവെന്നും തോമസ് ഐസക്ക് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here