ഇന്ത്യയുടെ ഗംഗ ശുചീകരണ പദ്ധതിയായ ‘ക്ലീന്‍ ഗംഗ’ യിലേക്ക് ജര്‍മനിയുടെ 990 കോടി രുപ സഹായം

ഗംഗ വൃത്തിയാക്കുന്ന പദ്ധതിയിലേക്കായി ജര്‍മനി 990 കോടി രൂപ ലളിത വ്യവസ്ഥയില്‍ ലോണായി നല്‍കും. ഉത്തരാഖണ്ഡില്‍ അഴുക്കുചാലുകള്‍ നിര്‍മിക്കുന്നതിനും മലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിനും നിലവിലുള്ള മലിന ജലം ശുദ്ധിയാക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്കും ഈ തുക ഉപയോഗിക്കും.
യൂറോപ്പിലെ പ്രധാന നദിയായ ‘റിനൈ’ വൃത്തയാക്കാന്‍ ജര്‍മനി ഉപയോഗിച്ച സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഉത്തരാഖണ്ഡിലൂടെയുള്ള ഗംഗയുടെ ഒരു ഭാഗം ശുദ്ധീകരിക്കാന്‍ സഹായിക്കാമെന്നാണ് ജര്‍മനിയുടെ വാഗ്ദാനം.
ഗംഗ ശുചീകരണത്തിനായി ജര്‍മനി ഇതുവരെ നല്‍കിയത് 22.5 കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നല്കിയ തുകയാണിത്. ഗംഗയെ പഴയതുപോലെയാക്കാന്‍ ഇരുപതോ മുപ്പതോ വര്‍ഷങ്ങളെടുക്കും. 45 ബില്യണ്‍ ഡോളറാണ് റിനൈ നദി ശുചീകരണത്തിന് ചിലവായത്. ഗംഗാശുചീകരണത്തിനായ് 5 വര്‍ഷത്തേക്ക് മാറ്റിവച്ചിരിക്കുന്നത് 3 ബില്യന്‍ ഡോളറാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here