ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു; ബോട്ടിലുണ്ടായിരുന്നത് ഒഡീഷയില്‍ നിന്നുള്ള 60 തീര്‍ത്ഥാടകർ

ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടം നടന്ന സമയത്ത് 60 പേർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിലുണ്ടായിരുന്ന 60 യാത്രക്കാരെ രക്ഷപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു അപകട സമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്.
അപകടം സംഭവിച്ചത് വാരണാസിയിലെ മന്‍മന്ദിര്‍ ഘട്ടിലാണ്. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത് എന്ന് ദൃസാക്ഷികൾ പറയുന്നു. പിന്നാലെ യാത്രക്കാരുമായി വന്ന ബോട്ട് നദിയില്‍ മുങ്ങുകയായിരുന്നു.
എന്‍.ഡി.ആര്‍.എഫും ജല പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. എല്ലാ യാത്രക്കാരും അപകട സമയത്ത് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതായും അതുകൊണ്ട് തന്നെ വലിയ അപകടം ഒഴിവായതായും അധികൃതർ അറിയിച്ചു.
Story Highlights : uttarpradesh varanasi boat capsizes passengers rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here