Advertisement

കനയ്യകുമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത

September 2, 2018
0 minutes Read
kannayya kumar

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് കനയ്യകുമാര്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബീഹാറിലെ ബേഗുസാരയില്‍ നിന്നാവും കനയ്യ സിപിഐ സീറ്റില്‍ മത്സരിക്കുക. ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഡല്‍ഹിയിലെയും ബീഹാറിലെയും ഇടത് നേതാക്കള്‍ക്ക് കനയ്യ മത്സരിക്കുന്നതിനോട് താല്‍പര്യമാണെന്ന് സിപിഐ ബീഹാര്‍ ജനറല്‍ സെക്രട്ടറി സത്യനാരായണന്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബീഹാറില്‍ മത്സരിക്കുമ്പോള്‍ കനയ്യ കുമാറിന് കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയും ലഭിച്ചേക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top