എലിപ്പനി ഭീതിയില്‍ കേരളം; ഇന്ന് എട്ട് മരണം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് എട്ട് മരണം. ഇതില്‍ മൂന്ന് പേരുടെ മരണമാണ് എലിപ്പനിയെന്ന് ഔദ്യോഗിക സ്ഥിരീകരണമുള്ളത്. മറ്റ് അഞ്ച് പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയാണ്. കോഴിക്കോട്-3, പാലക്കാട്-2, മലപ്പുറം-2, തിരുവനന്തപുരം-1 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.
ഇന്ന് മാത്രം 68 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വെള്ളക്കെട്ടില്‍ ഇറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളത്തില്‍ ഇറങ്ങിയവര്‍ പ്രതിരോധ മരുന്ന് കഴിക്കണം. രോഗലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here