എലിപ്പനി നിയന്ത്രണം; മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ഇന്ന്

കോഴിക്കോട് ജില്ലയിൽ എലിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എലിപ്പനി നിയന്ത്രണം ശക്തിപ്പെടുത്താൻ വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് അടിയന്തര യോഗം കൂടുന്നു.
ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും മെഡിക്കൽ ഓഫീസർമാർ, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലെ സൂപ്രണ്ടുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, മെഡിസിൻകമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവികൾ എന്നിവരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരോടൊപ്പം കേന്ദ്രസംഘത്തിലെ ഡോക്ടർമാർ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺകുമാർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികൾ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, കോർപറേഷൻ മെഡിക്കൽ ഓഫീസർമാർ എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here