പാക് സമ്പദ്ഘടന ശക്തിപ്പെടുത്താൻ ഇമ്രാൻ ഖാൻ വിദേശ സാമ്പത്തിക വിദഗ്ദ്ധരുടെ സഹായം തേടുന്നു

പാകിസ്ഥാൻറെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദേശ സാമ്പത്തിക വിദഗ്ദ്ധരുടെ സഹായം തേടുന്നു. പുതുതായി തെരഞ്ഞെടുത്ത സാമ്പത്തിക ഉപദേശക പാനലിൽ ഇവരെ ഉൾപ്പെടുത്തും.
ഇമ്രാൻ ഖാൻറെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൻറെ പ്രധാനവെല്ലുവിളി വരുമാനവും ബാധ്യതയും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതായിരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾക്കായി വൻ പരിഷ്‌കാരങ്ങളാണ് അധികാരമേറ്റത് മുതൽ അദ്ദേഹം നടപ്പാക്കിവരുന്നത്.
സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഇമ്രാൻ ഖാൻ തന്നെ നേതൃത്വം നൽകുന്ന 18 അംഗ സാമ്പത്തിക ഉപദേശക സമിതിയാണ് കഴിഞ്ഞ ദിവസം രൂപീകരിച്ചത്. ഇതിൽ ഏഴ് പേർ സർക്കാരിൻറെ ഭാഗത്ത് നിന്നുള്ളവരായിരിക്കും മറ്റു പതിനൊന്നംഗങ്ങൾ സ്വകാര്യ മേഖലിയിൽ നിന്നും. ഇതിൽ മൂന്ന് വിദേശ സാമ്പത്തിക വിദഗ്ദ്ധരെയും ഉൾപ്പെടുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here