കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി നിലനിര്‍ത്തിയാണ് കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയത്. സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇക്കാര്യം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിക്കും. ഇതിനായി പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടിയിട്ടുള്ളതായും അറിയിച്ചു.
സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയ വില്ലേജുകളുടെ എണ്ണം 94 ആയി പുതുക്കിയ കരട് വിജ്ഞാപനത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കസ്തൂരിരംഗന്‍ ശുപാര്‍ശ അനുസരിച്ച് ഇത് 123 വില്ലേജുകളായിരുന്നു. 4453 ചതുരശ്രകിലോമീറ്റര്‍ ഭൂമി പരിസ്ഥിതി ലോല പ്രദേശ പട്ടികയില്‍ നിന്ന് ഒഴിവാക്കിയുള്ളതാണ് കരട് വിജ്ഞാപനം.
അതേസമയം, കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതിയില്ല. പുതിയ അപേക്ഷകള്‍ സ്വീകരിക്കരുതെന്നും വിദഗ്ദ സമിതിയുടെ നിര്‍ദേശമുണ്ട്. കേരളത്തിലെ പ്രളയത്തിന് കാരണമായി ഖനനത്തെയും സമിതി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ഖനനത്തെ കുറിച്ചുള്ള വിശദമായ കണക്ക് നല്‍കണമെന്നും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here