Advertisement

ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാന്‍ പറ്റില്ലായിരുന്നു; നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവിന്റെ കുറ്റസമ്മതം

September 3, 2018
0 minutes Read
newborn baby found dead in airasia

കോഴിക്കോട് ബാലുശ്ശേരിയില്‍ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ് റിന്‍ഷ കുറ്റം സമ്മതിച്ചു. കുട്ടിയ്ക്ക് ഒരു നേരത്തെ ആഹാരം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് വരുമെന്നത് കൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് റിന്‍ഷ പോലീസിനോട് പറഞ്ഞത്. ഇന്നലെയാണ് ബാലുശ്ശേരിയില്‍ റിന്‍ഷ ബ്ലേഡ് കൊണ്ട് അറുത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പാറമുക്ക് സ്വദേശിനിയാണ് റിന്‍ഷ. റിന്‍ഷയും മാതാവും, സഹോദരനുമാണ് ബാലുശ്ശേരിയിലെ വീട്ടില്‍ താമസിച്ചിരുന്നത്. റിന്‍ഷയുടെ കുടുംബം അയല്‍വീട്ടുകാരുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. പലരും ഈ വീട്ടില്‍ വന്നുപോയിരുന്നു. ഇത് ചോദ്യം ചെയ്യുന്നവരുമായി വീട്ടുകാര്‍ കലഹമുണ്ടാക്കിയിരുന്നു.
രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ് റിന്‍ഷ.ഗര്‍ഭിണിയാണെന്ന വിവരം മറച്ച് വച്ചിരിക്കുകയായിരുന്നു. താന്‍ ഒറ്റയ്ക്കാണ് വീട് നോക്കുന്നത്. പലയിടത്തായി പല ജോലികള്‍ നോക്കിയിരുന്നു. അതിനിടയില്‍പ്പെട്ടുപോയതാണെന്നായിരുന്നു പോലീസിനോട് റിന്‍ഷ പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top