നിരവധി കേസുകളില്‍ പ്രതിയായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി

നിരവധി കേസുകളില്‍ പ്രതിയായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശിയായ ഉണ്ണിക്കുട്ടനെയാണ് മംഗലാപുരത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുധക്കേസ് അടക്കം പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ് ഉണ്ണിക്കുട്ടന്. വെടിയേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. മംഗലാപുരത്ത് ഇയാള്‍ ക്വട്ടേഷന്‍ വേണ്ടി പോയതാണെന്നാണ് സൂചന. മംഗലാപുരം ഉപ്പിലങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
മംഗലാപുരം കേന്ദ്രീകരിച്ച് കുഴൽ പണം തട്ടാൻ ശ്രമിക്കുന്നതിനിടെ ഉണ്ണി കൊലപ്പെട്ടിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.ഇയാളുടെ സുഹൃത്തും മറ്റൊരു ഗുണ്ടാ നേതാവുമായ അൻസീർ എന്ന അനസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.അനസിനെ കസ്റ്റഡിയിൽ എടുത്താൽ കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here