20
Feb 2019
Wednesday
Kuttanadu

ഞെട്ടിച്ച് ‘ആടൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അമലപോള്‍ നായികയാകുന്ന രത്‌നകുമാര്‍ ചിത്രം ‘ആടൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഞെട്ടിപ്പിക്കുന്ന മേയ്‌ക്കോവറാണ് ചിത്രത്തിനായി അമല വരുത്തിയതെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്. ക്രൂരമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് അമലയെ പോസ്റ്ററില്‍ കാണുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മറ്റ് പ്രൊജക്ടുകള്‍ മാറ്റിവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുത്തത്. അസാധാരണ തിരക്കഥയാണ് ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്ന് അമല നേരത്തെ പ്രതികരിച്ചിരുന്നു.

Top