പാര്‍ട്ടി അംഗത്തോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

യുവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്‌ഐ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ മാപ്രാണം മാടായിക്കോണം രാമംകുളത്ത് വീട്ടില്‍ ആര്‍.എല്‍ ജീവന്‍ലാലിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കിയത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. ജൂലൈ പത്തിന് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ ഇരിങ്ങാലക്കുട എംഎല്‍എ കെ.യു അരുണന്‍ മാസ്റ്ററുടെ മുറിയില്‍ വച്ചാണ് ജീവന്‍ലാല്‍ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത്. തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിംഗിനു സീറ്റ് ശരിയാക്കികൊടുക്കാമെന്നു പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ തലസ്ഥാനത്ത് കൊണ്ടുവന്നത്. സീറ്റ് ശരിയാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്ത ശേഷം എംഎല്‍എ ഹോസ്റ്റലില്‍ ബാഗ് എടുക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ച ശേഷം ജീവന്‍ലാല്‍ കയറിപ്പിടിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here