Advertisement

ഇന്ത്യ – അമേരിക്ക സമ്പൂര്‍ണ സൈനിക സഹകരണത്തിന് കരാര്‍; ‘കോംകോസ’ ഉടമ്പടി ഒപ്പുവച്ചു

September 6, 2018
5 minutes Read

അമേരിക്കൻ സൈനിക ആശയവിനിമയ സംവിധാനം ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവുന്ന കോംകോസ ഉടമ്പടി ഒപ്പുവച്ചു. ഇന്ത്യ അമേരിക്ക സമ്പൂര്‍ണ്ണ സൈനിക സഹകരണത്തിനാണ് കരാര്‍.  സമ്പൂര്‍ണ്ണ സൈനിക സഹകരണത്തിനുളള രണ്ടാമത്തെ കരാറാണ് ഇത്. നേരത്തെ ലെമോവ ഉടമ്പടി ഒപ്പുവച്ചിരുന്നു.

ആണവകരാറിന് ശേഷമുളള വലിയ  ഉടമ്പടിയാണ് കോംകോസ ഉടമ്പടി. 2019ല്‍ ഇന്ത്യ അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിനും ധാരണയായി. ഇന്ത്യാ അമേരിക്ക ‘ടു പ്ളസ് ടു’ ചർച്ച ഇതോടെ അവസാനിച്ചു. ഇനി മൂന്നാമത്തെയും അവസാനത്തെയും ഉടമ്പടിയായ ബെകയ്ക്ക് ചർച്ച തുടങ്ങിയേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top