ശിവകാർത്തികേയനൊപ്പം പാടി മകൾ ആരാധനയും; രണ്ട് കോടിയിലധികം കാഴ്ച്ചക്കാരുമായി വായാടി പെത്ത പുള്ളൈ
പ്രകേഷകരുടെ പ്രിയതാരം ശിവകാർത്തികേയനും മകളും ആലപിച്ച ഗാനം യൂട്യൂബിൽ തരംഗമാകുന്നു. രണ്ട് കേടിയിലധികം പേരാണ് ഈ ഗാനം നിലവിൽ കണ്ടിരിക്കുന്നത്. കനാ എന്ന ചിത്രത്തിലെ വായാടി പെത്ത പുള്ളൈ എന്ന ഗാനമാണ് ജനമനസ്സുകൾ കീഴടക്കിയിരിക്കുന്നത്.
നടനിൽ നിന്നും നിർമാതാവ് എന്ന നിലയിലേക്കും ചുവടുറപ്പിച്ച താരത്തിന്റെ പ്രൊഡക്ഷൻ ഹൗസായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസിൽ നിന്നും ആദ്യമായി പുറത്തെത്തുന്ന ചിത്രം കൂടിയാണ് കനാ.
ഇന്ത്യൻ വനിത ക്രിക്കറ്റും ക്രിക്കറ്ററാകാനുള്ള ഒരു പെൺകുട്ടിയുടെ ആഗ്രഹവും പ്രയത്‌നവുമാണ് കനായുടെ പ്രമേയം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയായിരുന്നു. ശിവകാർത്തികേയന്റെ സുഹൃത്തും ഗാനരചയിതാവും ഗായകനുമായ അരുൺരാജ കാമരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭമാണ് കനാ. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഐശ്വര്യ രാജേഷും സത്യരാജുമാണ്. അതിഥി വേഷത്തിൽ ശിവകാർത്തികേയനും ചിത്രത്തിലെത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here