ജപ്പാനിൽ നിന്ന് 18 ബുള്ളറ്റ് ട്രെയിനുകൾ

ജപ്പാനിൽ നിന്ന് 18 ബുള്ളറ്റ് ട്രെയിനുകൾ  വാങ്ങാൻ ഇന്ത്യൻ റെയിൽവേ. 7000കോടി രൂപ ചെലവഴിച്ചാണ് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിൽ എത്തിക്കുന്നത്. തദ്ദേശീയ ഉത്പാദനത്തിനായി സാങ്കേതിക വിദ്യയും കൈമാറുമെന്നാണ് സൂചന. ജപ്പാന്റെ സഹായത്തോടെ 508കിലോമീറ്റർ വേഗതയുള്ള അതിവേഗ ട്രെയിൻ ഇടനാഴിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 2022ൽ ഇന്ത്യയിൽ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷ. മുബൈ- അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top