ദേവാലയയങ്ങളിൽ സ്വവർഗ്ഗ വിവാഹം അനുവദനീയമല്ലെന്ന് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് ബാവ

ക്രൈസ്തവ ദേവാലയങ്ങളിൽ ഒരേ ലിംഗത്തിൽ പെട്ടവരുടെ വിവാഹം അനുവദനീയമല്ലെന്ന് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് ബാവ. ”സ്ത്രീയും പുരുഷനും തമ്മിൽ നടക്കുന്ന വിവാഹം മാത്രമാണ് സഭയിൽ അനുവദനീയമായിട്ടുള്ളതെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഭിന്നലിംഗക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുവെന്നും ബാവ പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹമൊഴികെ മറ്റ് കൂദാശകൾ സ്വീകരിക്കാനുള്ള അവകാശം സഭയിൽ ഇവർക്കുണ്ടായിരിക്കും. ഭിന്നലിംഗക്കാരെ മാറ്റിനിർത്തുന്ന നിലപാടല്ല സഭയുടേത്. വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോഴും ധാർമ്മികതയെ സംരക്ഷിക്കേണ്ട ചുമതല പൊതുസമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here