ഓവല്‍ ടെസ്റ്റ്; ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി

ആശ്വാസ ജയത്തിനുവേണ്ടി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 198 റണ്‍സിനിടയില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. 133-1 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച. അവസാന ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മുന്‍ നായകനും ഓപ്പണര്‍ ബാറ്റ്‌സ്മാനുമായ അലസ്റ്റയര്‍ കുക്ക് 71 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. ഒരു വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലിയുടെ അര്‍ധ സെഞ്ച്വറി (50) ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു. ബാറ്റ്‌സ്മാന്‍മാര്‍ ഓരോരുത്തരായി കൂടാരം കയറാന്‍ തുടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച പൂര്‍ണ്ണമായി.
ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രീത് ബുംറ, രവിചന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here