കേരളത്തിന്റെ കണ്ണീരൊപ്പാന്‍ രാജുവിന്റെ അയ്യായിരം രൂപ; പ്രശംസിച്ച് ഇപി

കേരളത്തിന് കരുത്ത് പകരുകയാണ്…ജലംകൊണ്ട് മുറിവേറ്റ നാടിനെ ആശ്വസിപ്പിക്കുകയാണ്…മലയാളികള്‍ ഓരോരുത്തരും തങ്ങളാല്‍ സാധിക്കുവിധം. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ കയ്യിലുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതില്‍ ആര്‍ക്കും വൈമുഖ്യമില്ല. അത്തരത്തിലൊരു മനുഷ്യന്റെ അയ്യായിരം രൂപയെ കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന കാലുകള്‍ തളര്‍ന്നുപോയ രാജു എന്ന വ്യക്തിയുടെ അയ്യായിരം രൂപ ധനസഹായം കേരളത്തിന്റെ അതിജീവനത്തിന് കരുത്ത് പകരുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
“കാലുകൾ തളർന്നു പോയെങ്കിലും രാജുവിന്റെ തളരാത്ത മനസ് നവകേരള സൃഷ്ടിക്ക് ആവേശം പകരുന്നതാണ്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന രാജു തന്റെ തുച്ഛവരുമാനത്തിൽ നിന്നും സ്വരൂപിച്ച അയ്യായിരം രൂപയാണ് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏൽപ്പിച്ചത്. പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ രാജുവിനെ പോലുള്ളവർ കാട്ടുന്ന നല്ല മനസ് കേരളത്തിന്റെ അതിജീവനത്തിന് കരുത്ത് പകരും”.
#നവകേരളം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here