Advertisement

ജാക്ക് മാ വീണ്ടും അധ്യാപകനാകുന്നു

September 8, 2018
0 minutes Read
jack ma to be teacher again

ഇംഗ്ലീഷ് അധ്യാപനത്തിലും നിന്ന് ബിസിനസ് രംഗത്തേക്ക് വന്നു തിളങ്ങിയ വ്യക്തിയാണ് ജാക്ക് മാ. 420 ബില്യൺ ഡോളർ മൂല്യമുള്ള അലിബാബയുടെ തലപ്പത്തുനിന്നു വീണ്ടും വിദ്യാഭ്യാസ മേഖലയിലേക്ക് പോകാനാണ് ജാക്ക് മാ യുടെ തീരുമാനമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1999 ൽ അദ്ദേഹം ആരംഭിച്ച ഇ കോമേഴ്‌സ് സ്ഥാപനം ആലിബാബാ ആഗോള വ്യാപാരരംഗത് മുൻനിരയിലായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിലായിരുന്നു അലിബാബയുടെ വളർച്ച. ന്യൂ യോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ആദ്യദിനം തന്നെ മികച്ച വിൽപ്പനയായിരുന്നു അലിബാബാ ഓഹരികൾക്ക് .

ചൈനയിൽ സമ്പത്തിന്റെ പ്രതീകമായാണ് ജാക്ക്മായെ കാണുന്നത് . സമ്പത്തിന്റെ ഉന്നതിയിൽ നിൽകുമ്പോൾ തന്നെ അധ്യാപനത്തിലേക്കുള്ള തിരികെപ്പോക്ക് വിദ്യാഭ്യാസ രംഗത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നു . തന്റെ ജന്മദിനമായ സെപ്റ്റംബർ 10ന് തീരുമാനം ഔദ്യോഗികമായി പ്രളധ്യാപിക്കുമെന്നാണ് സൂചന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top