സർക്കാരിനും സഭയ്ക്കുമെതിരെ കന്യാസ്ത്രീകൾ; സമരം ആരംഭിച്ചു

ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ സഭയ്ക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കന്യാസ്ത്രീകൾ. തങ്ങളുടെ സഹോദരിക്ക് നിതീകിട്ടിയില്ലെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന സമരത്തിലാണ് കന്യാസ്ത്രീകളുടെ പ്രതികരണം. സഭയും സർക്കാരും കൈവിട്ടതോടെയാണ് പരസ്യപ്രതിഷേധത്തിനിറങ്ങേണ്ടിവന്നതെന്ന് കന്യാസ്ത്രീകൾ പറഞ്ഞു.കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടക്കുന്ന പ്രതിഷേധസമരത്തിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളടക്കം പങ്കെടുക്കുന്നുണ്ട്.

കൗൺസിൽ ഭാരവാഹികൾക്കൊപ്പം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സത്യാഗ്രഹസമരത്തിൽ പങ്കെടുക്കുന്നുണ്ട്. സമരപ്പന്തലിൽ ഇവർ ഉപവസിക്കുന്നുണ്ട്.  ബിഷപ്പിനെതിരെ കൂടുതൽ മൊഴികൾ പുറത്തുവന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.

ബിഷപ്പിന്റെ മോശം പെരുമാറ്റംമൂലമാണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്ത്രീകൾ കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇതോടെ പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേർ ബിഷപ്പിനെതിരെ ഇപ്പോൾ മൊഴിനൽകിക്കഴിഞ്ഞു.

അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും.

Top