Advertisement

സംസ്ഥാനം ചെലവുചുരുക്കലിലേക്ക് നീങ്ങുമ്പോൾ ലക്ഷങ്ങൾ ചെലവഴിച്ചുകൊണ്ട് വാഹനങ്ങൾ മോഡിപിടിപ്പിക്കാനൊരുങ്ങി കെഎസ്എൽഎംഎ

September 8, 2018
1 minute Read

ആഘോഷ പരിപാടികളെല്ലാം മാറ്റിവെച്ച് സംസ്ഥാനം ചിലവുചുരുക്കലിലേക്ക് നീങ്ങുമ്പോൾ ഒരുവശത്ത് ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വാഹനങ്ങൾ മോടി പിടിപ്പിക്കാനുള്ള തിരക്കിലാണ് അധികൃതർ.

ബ്ലൗപോക്ട് കാർ സ്റ്റീരിയോ, അലോയ് വീലുകൾ, വീഡിയോ പാർക്കിങ്ങ് സെൻസറുകൾ, റിവേഴ്‌സ് ക്യാമറ, ക്രോം പ്ലേറ്ററഡ് റിയർ വ്യൂ മിറർ, ക്രോംവിൻഡോ ഗാർണിഷ്, ക്രിസ്റ്റ് മോഡൽ സീറ്റ് കവറുകൾ, വുഡ് ഫിനിഷ് സ്റ്റിക്കറുകൾ തുടങ്ങി 20 തരം കാർ ആക്‌സസറികൾ വാങ്ങിക്കാനായി കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി (കെഎസ്എൽഎംഎ) ക്വട്ടേഷൻ ക്ഷണിച്ചിരിക്കുകയാണ്. 2012 മോഡൽ ടൊയോട്ട ഇന്നോവ കാറിനാണ് ഈ ആക്‌സസറികൾ, അതും സെപ്തംബർ 15 ന് മുമ്പ് ഇതെല്ലാം വാങ്ങാനാണ് പദ്ധതി. ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി പ്രളയത്തിൽ തകർന്ന സംസ്ഥാനം പുനർനിർമ്മിക്കാനായി കേരളം ചെലവുചുരുക്കലിലേക്ക് കടക്കുമ്പോഴാണ് കെഎസ്എൽഎംഎയുടെ ലക്ഷങ്ങൾ മുടക്കിക്കൊണ്ടുള്ള പദ്ധതി.

കാർ ആക്‌സസറികൾ വാങ്ങുന്നതും ക്വട്ടേഷനും ക്ഷണിക്കുന്നതും പ്രസിദ്ധപ്പെടുത്തിയതുമെല്ലാം ഉൾപ്പെടെ ലക്ഷങ്ങൾ ചിലവായെന്നാണ് റിപ്പോർട്ട്. എന്നാൽ തങ്ങൾ പുതിയ വാഹനം വാങ്ങിക്കാനുള്ള താരുമാനം ഉപേക്ഷിച്ചു എന്ന് ചൂണ്ടിക്കാട്ടി മേൽപ്പറഞ്ഞ കാര്യങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കുകയാണ് കെഎസ്എൽഎംഎ ഡയറക്ടർ പിഎസ് ശ്രീലേഖ. സുരക്ഷ ഉറപ്പാക്കാനാണ് വാഹനങ്ങൾ റിപ്പെയർ ചെയ്യുന്നതെന്ന് പിഎസ് ശ്രീലേഖ പറയുമ്പോഴും, വാങ്ങുന്നതെല്ലാം വാഹനങ്ങൾ മോഡിപിടിക്കാനുള്ള വസ്തുക്കളാണെന്നാണ് റിപ്പോർട്ട്.

നിലവിൽ ഉപയോഗിക്കുന്ന വാഹനം ആറ് വർഷം പഴക്കംചെന്നതും രണ്ട് ലക്ഷം കിലോമീറ്റർ ഓടിയതിനാലും സുരക്ഷ കണക്കിലെടുത്ത് ആദ്യം പുതിയ വാഹനം വാങ്ങാനാണ് തങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആ തീരുമാനം വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാൽ സ്റ്റീരിയോ, വുഡ് ഫിനിഷിങ്ങ് സ്റ്റിക്കർ എന്നിവ എങ്ങനെയാണ് സുരക്ഷ്‌ക്ക് സഹായിക്കുന്നതെന്ന ചോദ്യത്തിന് ‘ പുതിയൊരു കാർ വാങ്ങുന്നത് അതിലും ചെലവുള്ള കാര്യമാണ്’ എന്നാണ് ശ്രീകല ഉത്തരം നൽകിയത്.

കെഎസ്എൽഎംഎയുടെ സൺ ഫിലിം, ആന്റി ഗ്ലെയർ എന്നിവ മോട്ടോർ വെഹിക്കിൾ ചട്ടങ്ങൾ ലംഘിക്കുന്നതാണെന്നും റിപ്പോർട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top