Advertisement

കാനഡയിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു

September 8, 2018
0 minutes Read
kochi uber taxi driver found dead

കാനഡയിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജുവാണ് ഗൾ തടാകത്തിൽ മുങ്ങി മരിച്ചത്. പഠനത്തിന്റെ ഭാഗമായി ഹാലിബർട്ടനിലെ മിൻഡനിൽ ഗൾ തടാകത്തിന് സമീപമുള്ള സർവകലാശാലയുടെ സർവേ ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആനന്ദ്.

സഹപാഠികളായ അമ്പതിലേറെ വിദ്യാർത്ഥികൾക്കൊപ്പമാണ് ആനന്ദ് എത്തിയത്.
കഴുത്തറ്റം വെള്ളമുണ്ടായിരുന്ന ഭാഗത്തു ഫ്‌ളോട്ടിങ് ഡെക്കിൽ പിടിച്ചു നിൽക്കുമ്പോൾ കൈ വഴുതിപ്പോയതാകാമെന്നു സഹപാഠികൾ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ട ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top