കണ്ടുപിടുത്തം നടത്തിയത് ഈ സ്ത്രീ, എന്നാൽ നൊബേൽ ലഭിച്ചത് ഒരു പുരുഷന്; കഥ തുറന്നുപറഞ്ഞ് ജോസ്ലിൻ

1968ൽ ജോസിലിൻ ബെൽ ബർണെൽ ഒരു കണ്ടുപിടുത്തം നടത്തി. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഫിസിക്‌സ് ഗവേഷണത്തിന് ചേർന്ന് മൂന്ന് വർഷത്തിനകമായിരുന്നു ശാസ്ത്ത്രിന്റെ ഗതിതന്നെ മാറ്റിമറിച്ച ആ കണ്ടുപിടുത്തം ജോസ്ലിൻ നടത്തുന്നത്. 1974 ൽ അതേ കണ്ടുപിടുത്തം നൊബേൽ സമ്മാനത്തിനർഹമായി. എന്നാൽ സമ്മാനം ലഭിച്ചത് ജോസ്ലിനല്ല മറിച്ച് ജോസ്ലിന്റെ പിഎച്ഡി സൂപ്പർവൈസർക്കായിരുന്നു നൊബേൽ സമ്മാനം ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം ജോസ്ലിൻ തന്നെയാണ് ആ കഥ പറയുന്നതും.
അന്ന് ശാസ്ത്രം എന്നത് എപ്പോഴും പുരുഷന്മാർക്ക് മാത്രം കൽപ്പിച്ചുകൊടുത്ത മേഖലയായിരുന്നു. ആൺകുട്ടികൾ പഠനത്തിനായി ശാസ്ത്രവും പെൺകുട്ടികൾക്കായി കുക്കറിയും തുന്നൽ വിദ്യകളും..അതായിരുന്നു അന്നത്തെ ചിന്താഗതി. എന്നാൽ ആ ചിന്താഗതിക്ക് പിറകെ പോവാൻ ജോസ്ലിൻ തയ്യാറായിരുന്നില്ല. പന്ത്രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ തന്നെ തനിക്ക് ശാസ്ത്രം പഠിക്കണമെന്ന് ജോസ്ലിൻ നിർബന്ധം പിടിച്ചു. ഗ്ലാസ്‌ഗ്ലോ സർവകലാശാലയിൽ ഫിസിക്‌സ് ബിരുദം നേടിയ ഏക വനിതയായിരുന്നു അന്ന് ജോസ്ലിൻ.
അതിന് ശേഷമാണ് ജോസ്ലിൻ കേംബ്രിഡ്ജ് സർവ്വകാലാശാലയിൽ എത്തുന്നത്. അന്ന് ഒരുഘട്ടം കഴിഞ്ഞാൽ ജോസ്ലിൻ പഠനം നിർത്തി പോകുമെന്നായിരുന്നു അവിടെയുള്ളവരുടെ ധാരണ.
1967 ലാണ് ജോസ്ലിന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം അരങ്ങേറുന്നത്. പഠനത്തിന്റെ ഭാഗമായി റേഡിയോ ടെലിസ്‌കോപ്പിലൂടെ നോക്കിയപ്പോഴാണ് ഒരു ‘ വളഞ്ഞുപുളഞ്ഞുള്ള വര’ ജോസ്ലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇക്കാര്യം തന്റെ പിഎച്ഡി സൂപ്പർവൈസറായ ആന്റണി ഹ്യൂവിഷിനെ അറിയിക്കുകയും ചെയ്തു. ഇത് മനുഷ്യനിർമിതമായി തോന്നുന്നില്ലെന്നും നക്ഷത്രങ്ങൾക്ക് ചുറ്റും ഇത് കറങ്ങുന്നുണ്ടെന്നും നക്ഷത്രസമൂഹത്തിനൊപ്പം ഇത് ചലിക്കുന്നുണ്ടെന്നും ജോസ്ലിൻ പറഞ്ഞു. ഇത് 200 പ്രകാശവർഷം അകലെയാണെങ്കിലും ഇത് ക്ഷീരപഥത്തിൽ തന്നെയായിരുന്നു. ഒരു തമാശക്കെന്നോണം എൽജിഎം-1 (ലിറ്റിൽ ഗ്രീൻ മെൻ) എന്ന് അവർ അതിന് പേര് നൽകി. പിറ്റേന്ന് വെളുപ്പിന് മൂന്ന് മണിക്കാണ് ജോസ്ലിന്റെ ജീവിതത്തിൽ ആ ‘യുറേക്ക’ മൊമെന്റ് ഉണ്ടാകുന്നത്.
തന്റെ പഠന ചാർട്ടുകളിലൂടെ പരതി നടന്നപ്പോഴാണ് മറ്റ് രണ്ട് നിഗൂഡ സിഗ്നലുകൾ ജോസ്ലിൻ കണ്ടെത്തുന്നത്. ഇതിന് ജോസ്ലിൻ പൾസർ എന്ന് പേര് നൽകി. ഈ കണ്ടുപിടുത്തം വാനനിരീക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന് ശാസ്ത്രലോകം രേഖപ്പെടുത്തി.
1968 ൽ ജോസ്ലിനും അവരുടെ സൂപ്പർവൈസറുംകൂടി ഇത് ഒരു പ്രബന്ധമാക്കി അവതരിപ്പിച്ചു. ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം നടത്തിയ സ്ത്രീയോട് എന്ത് ചോദിക്കണമെന്ന് മാധ്യമങ്ങൾക്ക് അറിയില്ലായിരുന്നു. എത്ര ബോയ്ഫ്രണ്ട്‌സുണ്ട്, ആ ഷർട്ടിന്റെ ആദ്യ രണ്ട് ബട്ടൺ ഒന്ന് തുറന്നിടുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ശാസ്ത്രത്തിന് മികച്ച സംഭാവന നൽകിയ ഒരു സ്ത്രീയോട് അവർ ചോദിച്ചത്. ഒടുക്കം നൊബേൽ സമ്മാനം വന്നപ്പോൾ അതിൽനിന്നും ജോസ്ലിന്റെ പേര് ഒഴിവായി. അങ്ങനെയാണ് 1947 ൽ ‘പൾസർ’ ന്റെ കണ്ടുപിടുത്തത്തിന് ഹ്യൂവിഷിന് നൊബേൽ സമ്മാനം ലഭിക്കുന്നത. അന്ന് പ്രൊഫസർമാർക്കാണ് വിദ്യാർത്ഥികൾക്കല്ല സമ്മാനങ്ങൾ ലഭിച്ചിരുന്നത്, ജോസ്ലിൻ പറയുന്നു.
എങ്ങനെയാണ് ശാസ്ത്രലോകത്തിന് വനിതകൾ നടത്തിയ സംഭാവന ചരിത്രത്താളുകളിൽ നിന്ന് അപ്ര്യത്യക്ഷമായത് എന്ന തരത്തിൽ സ്ത്രീകൾ അവഗണിക്കപ്പെട്ട സംഭവങ്ങൾ ചർച്ചയാകുന്ന ജോസ്ലിന്റെ സംഭവവും ഇന്നും ചർച്ചയാകുന്നുണ്ട്.
ഇന്ന് 75 വയസ്സായ ജോസ്ലിനെ തേടി ഇതേ കണ്ടുപിടുത്തത്തിന് 3 മില്യൺ ഡോളർ എത്തിയിരിക്കുകയായിരുന്നു. ‘ബ്രേക്ക്ത്രൂ’ പുരസ്‌കാരമാണ് ജോസ്ലിന് ലഭിച്ചിരിക്കുന്നത്. ശാസ്ത്രരംഗത്തെ ഓസ്‌കാർ എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here