Advertisement

‘വ്യക്തി താല്‍പര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കേണ്ട’; പി.എച്ച് കുര്യന് കൃഷിമന്ത്രിയുടെ മറുപടി

September 8, 2018
0 minutes Read
VS SunilKumar

നെല്‍കൃഷി കൂട്ടുന്നത് കൃഷി മന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിനെതിരെ രംഗത്ത് വന്ന കുര്യന്റെ നടപടി ഗുരുതര അച്ചടക്ക ലംഘനമാണ്. വ്യക്തി താല്‍പര്യങ്ങള്‍ കുര്യന്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കേണ്ടെന്നും സുനില്‍ കുമാര്‍ തൃശൂരില്‍ പറഞ്ഞു.

കോട്ടയത്ത് ഇന്നലെ നടന്ന ചടങ്ങിലായിരുന്നു പി.എച്ച് കുര്യന്റെ പരാമര്‍ശം. കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതിക്ക് വിരുദ്ധമാണ്. ഒപ്പം നഷ്ടവും. കര്‍ഷകര്‍ നെല്‍കൃഷി വിട്ട് മത്സ്യ കൃഷിയിലേക്കോ ടൂറിസത്തിലേക്കോ മാറണം. നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നത് കൃഷി വകുപ്പിനും കൃഷി മന്ത്രിക്കും എന്തോ മോക്ഷം കിട്ടുന്നത് പോലെയാണ് ഇതായിരുന്നു കുര്യന്റെ പരാമര്‍ശം. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ കുര്യനെതിരെ പരാതി നല്‍കുമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top