സബ്സിഡി യുദ്ധത്തിന് തുടക്കമിട്ട് അമേരിക്ക

ഇന്ത്യക്കും ചൈനക്കും സബ്സിഡി നൽകില്ലെന്ന് ഡൊണാൾഡ് ട്രംപ് . നോർത്ത് ഡക്കോട്ടയിൽ നടന്ന ഫണ്ട് ശേഖര പരിപാടിയിലായിരുന്നു ട്രംപിന്റെ പരാമർശം . ലോക വ്യാപാരസംഘടനയെ നിശിതമായി വിമർശിക്കാനും ട്രംപ് മറന്നില്ല .
വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളെന്നു സ്വയം വിളിച്ചു കൊണ്ട് വമ്പൻ സബ്സിഡി നേടിയാണ് ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾ വളരുന്നത് . അമേരിക്കൻ വികസനത്തിനുപയോഗിക്കേണ്ട പണമാണ് ഈ രാജ്യങ്ങൾ കൊണ്ടുപോകുന്നത് .
അമേരിക്കയും വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യം തന്നെയാണ് . അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങൾക്കു സബ്സിഡി നൽകി വളർത്തേണ്ട കാര്യമില്ല . ചൈനയെ വളരാൻ അനുവദിച്ചത് ലോകവ്യാപാര സംഘടനയാണെന്നും ട്രംപ് പറഞ്ഞു . അമേരിക്ക യിൽ നിന്ന് 50000 കോടി ഡോളറാണ് വർഷം തോറും ചൈന കൈപറ്റുന്നാണത് . ഇനി ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾക്കു സബ്സിഡി നല്കാൻ തയ്യാറല്ല എന്നും ട്രംപ് വിശദീകരിച്ചു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here