Advertisement

യെമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ത്ത യോഗം നടന്നില്ല

September 9, 2018
0 minutes Read
yemen

യെമനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ത്ത യോഗം നടന്നില്ല. ജനീവയില്‍ നടത്താനുദ്ദേിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ യെമനിലെ വിമതസംഘടനയായ ഹൂത്തികള്‍ എത്താത്തതിനാലാണ് ഇത്. സമാധാന ചര്‍ച്ചയിലൂടെ യമനിലെ യുദ്ധം അവനസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇറാന്റെ സഖ്യമുള്ള ഹൂത്തികളും, സൗദിയുടേയും യുഎഇയുടെയും പിന്തുണയുള്ള യെമന്‍ സര്‍ക്കാരുമായും സമാധാന ചര്‍ച്ചക്കുള്ള ശ്രമം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

ഹൂത്തികള്‍ ചര്‍ച്ചെക്കെത്താതിരുന്നതിനാല്‍ സമാധാന ശ്രമങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ നയതന്ത്രപ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫ്ത്ത് അറിയിച്ചു. യമന്‍ സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ചനടത്തിയ നയതന്ത്രപ്രതിനിധി ഹൂത്തികളുമായി സനയില്‍ ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാല്‍ സൗദിയുടെ നേതൃത്വത്തിലുള്ള തങ്ങളുടെ യാത്ര തടഞ്ഞതിനാലാണ് ചര്‍ച്ചക്ക് എത്താനാകാഞ്ഞതെന്ന് ഹൂത്തി നേതാവ് അബ്ദുള്‍ അല്‍ ഹൂത്തി ആരോപിച്ചു. യെമനിലെ വ്യോമനിയന്ത്രണം സൗദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൂത്തികള്‍ ചര്‍ച്ചയ്‌ക്കെത്തണമെങ്കില്‍ ഹൂത്തികള്‍ക്ക് ഒമാന്‍ നല്‍കുന്ന വിമാനം സൗദിയുടെ നേതൃത്വത്തില്‍ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കരുതെന്ന വ്യവസ്ഥയും ഹൂത്തികള്‍ മുന്നോട്ട് വച്ചിരുന്നു.

ലോകത്ത് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന ജനസമൂഹങ്ങളിലൊന്നാണ് യമനികള്‍. പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിങ്ങിയിരിക്കുന്നത്. സൗദിയുമായുള്ള യുദ്ധത്തില്‍ യമന്‍ ഏറെക്കുറെ തകര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top