Advertisement

കന്യാസ്ത്രീയുടെ മരണം; അന്നനാളത്തിൽ നാഫ്തലിൻ ഗുളിക കണ്ടെത്തി; പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

September 10, 2018
0 minutes Read
kollam nun death postmortem details

കൊല്ലം പത്തനാപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ സിഇ സൂസമ്മയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. സിസ്റ്ററുടേത് മുങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്ട്. അതേമയം, അന്നനാളത്തിൽ നാഫ്തലിൻ ഗുളിക കണ്ടെത്തിയിട്ടുണ്ട്. ഇടത് കൈത്തണ്ടയിലേത് ആഴമേറിയ മുറിവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതൽ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ച മൊഴികളും ഒത്ത് നോക്കിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പൊലീസ് പറയുന്നത്. മൗണ്ട് താബോർ ദേറയിലെ കിടപ്പുമുറിയിൽ നിന്ന് 60 മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന കിണറിന്റെ ഭാഗത്തേക്ക് ഇരു കൈയിലേയും മുറിവുമായി കന്യാസ്ത്രീ എങ്ങനെ എത്തി എന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. സൂസൺ മാത്യൂ മുടി മുറിച്ചത് എന്തിനായിരുന്നു എന്നതിലും അന്വേഷണം നടക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top