മോദി സർക്കാരിനെതിരെ അണിനിരന്ന് പ്രതിപക്ഷം; ഡൽഹിയിൽ സമ്യുക്ത പ്രതിപക്ഷ ധർണ

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമ്യുക്ത പ്രതിപക്ഷ ധർണ നടന്നു. ആംആദ്്മി ഉൾപ്പെടെ 21 പ്രതിപക്ഷ പാർട്ടികൾ ധർണയിൽ പങ്കെടുത്തു.
നരേന്ദ്ര മോദി സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളും ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ എല്ലാ അതിരുകളും ലംഘിച്ചെന്നും ധർണയിൽ പങ്കെടുത്ത മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കാനാണ് നാം ഒന്നിച്ചുചേർന്നിരിക്കുന്നതെന്നും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ പ്രതിപക്ഷ പാർട്ടികൾ അവഗണിക്കണമെന്നും. പഴയ പ്രശ്‌നങ്ങൾ ഉപേക്ഷിച്ച് പ്രതിപക്ഷ പാർട്ടികൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും മൻമോഹൻ സിങ്ങ് ഓർമ്മിപ്പിച്ചു.
ബിജെപിക്കെതിരെ പ്രതിപക്ഷങ്ങൾ ഒത്തൊരുമിക്കിന്ന കാഴ്ച്ചകൂടിയായി യോഗം. ഇതിന് മുമ്പ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാക്കളെല്ലാം പരസ്പരംകൈകോർത്ത് മോദിസർക്കാരിനെതിരെ അണിനിരക്കുന്നതിന്റെ സൂചനകൾ നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here