അഭിമന്യുവിന്റെ ഓര്‍മ്മകളിലേക്ക്, മഹാരാജാസിന്റെ തിരുമുറ്റത്തേക്ക് മരണത്തെ ജയിച്ച് സഖാവ് അര്‍ജുന്‍ മടങ്ങിയെത്തി

മരണത്തെ ജയിച്ച് സഖാവ് അര്‍ജുന്‍ മഹാരാജാസിന്റെ തിരുമുറ്റത്തേക്ക് മടങ്ങിയെത്തി. പഴയപോലെ കലാലയത്തിന്റെ തിരുമുറ്റത്ത് ചുവന്ന കൊടിയും പാറിച്ച് ഉച്ചത്തില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാന്‍ തനിക്കൊപ്പം ഇനി സഖാവ് അഭിമന്യു ഉണ്ടാകില്ലെന്ന് അര്‍ജുന് അറിയാം. മഹാരാജാസ് കോളേജില്‍ വച്ച് എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ഉറ്റ ചങ്ങാതിയാണ് അര്‍ജുന്‍. കരളില്‍ കുത്തേറ്റ അര്‍ജുന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായിരുന്നു. രണ്ട് മാസത്തിലേറെയായ ചികിത്സയ്ക്ക് ശേഷമാണ് അര്‍ജുന്‍ കോളേജിലേക്ക് മടങ്ങിയെത്തിയത്. കോളേജിലെത്തിയ അര്‍ജുനെ മുദ്രാവാക്യങ്ങളോടെയാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്. മഹാരാജാസിലെ രണ്ടാം വര്‍ഷ ഫിലോസഫി ബിരുദ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. ഹോസ്റ്റലില്‍ അഭിമന്യുവും അര്‍ജുനും അടുത്തടുത്ത മുറികളിലാണ് താമസിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here